കൊവിഡ്: കണ്ണൂർ ജില്ലയില്‍ 33 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 33 പേര് കൂടി ഇന്നലെ (ആഗസ്ത് 20) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1669 ആയി.
20 പേര് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ആറ് പേര് സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും നാല് പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. രണ്ടു പേര് കണ്ണൂര്‍ മിംസില്‍ നിന്നും ഒരാള്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.