ഒമാനിൽ കണ്ണൂർ സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ചു; മാർച്ച് 13 ന് ഒമാനിലെത്തിയ ആൾക്കാണ് രോഗം സ്ഥിതീകരിച്ചത്
ഒമാനിലെ സലാലയിൽ ജോലി ചെയ്യുന്ന മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. അവധിക്ക് നാട്ടിലെത്തിയ ഇയാള്‍ മാര്‍ച്ച് 13നാണ് ഒമാനിലേക്ക് തിരികെ പോയത്. ഒമാനിലെത്തിയ ശേഷം മാർച്ച് 16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്കി പരിശോധനാ സാമ്പിളുകള്‍ എടുത്തിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി.