മട്ടന്നൂർ സ്കൈ പാർക്ക്‌ ബാർ അടച്ചു പൂട്ടണം : യൂത്ത് കോൺഗ്രസ്സ്

മട്ടന്നൂർ: ലോകം മുഴുവൻ കൊറോണ ഭയത്താൽ മുൻകരുതൽ എടുത്ത് ആളുകൾ കൂടുന്ന മുഴുവൻ സ്ഥലങ്ങളിലും സർക്കാർ കർശന നിയന്ത്രണം കൊണ്ടു വന്നിരിക്കുന്ന സാഹചര്യത്തിൽ മട്ടന്നൂരിലെ സ്കൈ പാർക്ക്‌ ബാർ ഉടൻ അടയ്ക്കണം എന്ന് യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പത്ത് ആളുകൾ പോലും ഒന്നിച്ചു കൂടാൻ നിയന്ത്രണമുള്ള ഈ സമയത്ത് വൈകുന്നേരങ്ങളിൽ നൂറിൽ അധികം ആളുകൾ കൂടി നിൽക്കുന്ന സാഹചര്യമാണ് ഇവിടെ ഉള്ളത്.
യൂണിവേഴ്സിറ്റികളും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും അടിയന്തരമായി മാറ്റി വച്ചത് രോഗം ഭീകരമായി മുന്നോട്ടു പോവുന്ന സാഹചര്യത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക്‌ യൂത്ത് കോൺഗ്രസ്സ് പരാതി നൽകും. നാട് മുഴുവൻ ദുരിതത്തിൽ ആവുമ്പോൾ എങ്ങനെയും പണം ഉണ്ടാക്കണമെന്ന സർക്കാരിന്റെ നിലപാടാണ് വെളിച്ചത്താവുന്നതെന്ന് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഫർസിൻ മജീദ് യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു കൊണ്ട് പറഞ്ഞു. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ പരസ്യ സമരവുമായി മുന്നിട്ടിറങ്ങാൻ യോഗം തീരുമാനിച്ചു.
ആർ.കെ നവീൻ കുമാർ, അനിൽ കുമാർ, ശ്രീനേഷ് മാവില, അജിൽ.പി.ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: