തലശ്ശേരി പൈതൃക ടൂറിസം
രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമായി

0

തലശ്ശേരി: തലശ്ശേരി പൈതൃക ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ നവോത്ഥാന മ്യൂസിയം, തൊടീക്കളം മ്യൂറല്‍ മ്യൂസിയം, ഗുണ്ടര്‍ട്ട് ഭാഷാ മ്യൂസിയം, ആഗ്ലിക്കന്‍ ചര്‍ച്ച് സൗന്ദര്യവല്‍ക്കരണം, മൃദംഗശൈലേശ്വരി, മക്രേരി ക്ഷേത്രം, കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ വിവിധ ടൂറിസം പദ്ധതികള്‍ക്കായി 27 കോടിയോളം രൂപയുടെ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസത്ത് നടന്ന പരിപാടിയില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ ജമുനാ റാണി ടീച്ചര്‍, കൗണ്‍സിലര്‍മാരായ പ്രീതാ പ്രദിീപ്, സി ഗോപാലന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ വി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading