ലക്ഷകണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം ഇന്ന്

തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം ഇന്ന് . ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പഭക്ത സംഗമം നടക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ പങ്കെടുക്കുമെന്ന് കര്‍മ്മ സമിതി അറിയിച്ചു. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളില്‍ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച്‌ പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്ബോള്‍ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും.
കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും.

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.
സ്വാമി വിവിക്താനന്ദ, സ്വാമിനി ജ്ഞാനഭനിഷ്ഠ, കാമാക്ഷിപുരം അധീനം സ്വാമി ശാക്തശിവലിംഗേശ്വര, ജസ്റ്റിസ് എന്‍.കുമാര്‍, ടി.പി.സെന്‍കുമാര്‍, സംഗീത്കുമാര്‍, ടി.വി.ബാബു, സ്വാമി ഗോലോകാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ഗുരുരത്നം ജ്ഞാനതപസ്വി, സി.പി.നായര്‍, സതീഷ് പത്മനാഭന്‍, ഡോ. പ്രദീപ് ജ്യോതി, സൂര്യന്‍ പരമേശ്വരന്‍, സൂര്യകാലടി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: