കണ്ണൂർ ജില്ലയിലെ പ്രധാന സർക്കാർ അറിയിപ്പുകൾ (20/1/2019)

വാക്ക് ഇന്‍ ഇന്റര്‍വ്യു

ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജനുവരി 25 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാവണം

സൗജന്യ പി എസ് സി പരിശീലനം

ഐ ടി ഡി പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക്  സൗജന്യ പി എസ് സി പരിശീലനം സംഘടിപ്പിക്കുന്നു.   18 നും 30 ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി പാസായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ജനുവരി 26 ന് രാവിലെ 11 മണിക്ക് ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ എസ് എസ് എല്‍ സി ബുക്കിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.    തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ടി എ, സ്റ്റൈപ്പന്റ് എന്നിവ നല്‍കും.  ഫോണ്‍: 0497 2700357.

മെക്കാനിക്ക്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

സൗദി അറേബ്യയിലെ ദന്തല്‍ ലാബിലേക്ക് മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും(പുരുഷന്‍) നിയമിക്കുന്നതിനായി ഒ ഡി ഇ പി സി  ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത: പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ.  താല്‍പര്യമുള്ളവര്‍ ഒ ഡി ഇ പി സി  രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം odepcprivate@gmail.com വഴി ജനുവരി 31 ന് മുമ്പ് അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in ല്‍.  ഫോണ്‍: 0471 2329440/41/42/43/45.

 സൗജന്യ സ്‌പ്രേ പെയിന്റിങ്ങ് കോഴ്‌സ്

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്കില്‍ ആരംഭിക്കുന്ന സൗജന്യ സ്‌പ്രേ പെയിന്റിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ജനുവരി 23 ന് രാവിലെ 10 മണിക്ക് വയസ്, ജാതി, വരുമാനം, ആധാര്‍ കാര്‍ഡ്,  എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പോളിടെക്‌നിക്കിലെ സി ഡി ടി പി ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 9446014968.

 അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ പ്രൊജക്ടുകളിലേക്കും അധ്യാപന ജോലിക്കും പ്രതീക്ഷിത ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും നേടിയ പി ജി ഡി ടി എ, സി ടി എ, ദ്വിവത്സര ചുമര്‍ ചിത്രരചന കോഴ്‌സ്.  ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജനുവരി 30 നകം വാസ്തു വിദ്യാഗുരുകുലത്തില്‍ സമര്‍പ്പിക്കണം. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533.  ഫോണ്‍: 0468  2319740.

 ഗതാഗതം നിരോധിച്ചു

കല്ലേരിപാലം അപ്രോച്ച് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ 28 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ വില്ല്യാപ്പള്ളി-വള്ള്യാട്-മംഗലാട്-എസ് മുക്ക് റോഡ് വഴി പോകേണ്ടതാണെന്ന് ഉള്‍നാടന്‍ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ജില്ലാ കലക്ടറേറ്റുകളില്‍ രൂപീകരിക്കുന്ന കോള്‍സെന്ററുകള്‍/വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈനില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടത്തുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷിക്കാം.  

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു.  ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.  പ്രായപരിധി: 18 നും 40 നും ഇടയില്‍.  അപേക്ഷകള്‍ ജനുവരി 22 ന് വൈകിട്ട് 4.30 ന് മുമ്പായി കണ്ണൂര്‍ കലക്ടറേറ്റിലുള്ള ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2709140.

ക്വട്ടേഷന്‍ ക്ഷണിച്ചു

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് റിങ്ങ് ബൈന്റര്‍ ബോക്‌സ് ഫയലുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.    ജനുവരി 25 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2346027.

വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, രിഫായി പള്ളി, ബാപ്പൂട്ടി കോര്‍ണര്‍, നീരൊഴുക്കുംചാല്‍, താഹ പള്ളി, അബ്ബാസ് പീടിക എന്നിവിടങ്ങളില്‍നാളെ(ജനുവരി 20) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉസ്സന്‍മൊട്ട, കുറിച്ചി, പുന്നോല്‍ എന്നിവിടങ്ങളില്‍ നാളെ(ജനുവരി 20) രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജില്ലാ ആശുപത്രി പരിസരങ്ങളില്‍ ജനുവരി 21 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഭരണാനുമതിയായി

പി കെ ശ്രീമതി ടീച്ചര്‍ എം പിയുടെ പ്രദേശിക വികസന നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ നൂഞ്ഞേരി കോളനിയില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: