അന്നപൂർണേശ്വരിക്ഷേത്രം വിഷുവിളക്കുത്സവം നാളെ സമാപിക്കും
ചെറുകുന്ന് : ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര വിഷുവിളക്കുത്സവത്തിന്റെ ഭാഗമായി ചെറുകുന്ന്, കണ്ണപുരം, ഇരിണാവ് ദേശവാസികളുടെ കാഴ്ചവരവും ആചാരവെടിക്കെട്ടും നടന്നു.
വ്യാഴാഴ്ച രാത്രി ഒൻപതിന് ഉത്സവം എഴുന്നള്ളിപ്പ് ആയിരംതെങ്ങ്-മുങ്ങം ഭാഗത്തേക്ക്. രാത്രി ഒന്നിന് ചന്തം, പാണ്ടിമേളം, തിടമ്പുനൃത്തം എന്നിവ നടന്നു. 19-ന് രാത്രി എട്ടിന് പറശ്ശിനി മടപ്പുര വക കാഴ്ചവരവും ആചാരവെടിക്കെട്ടും നടക്കും. തുടർന്ന് പാപ്പിനിശ്ശേരിയിലേക്ക് ഉത്സവം എഴുന്നള്ളിപ്പ്. രാത്രി രണ്ടിന് ചന്തം, രാവിലെ നാലിന് ചിറപ്രദക്ഷിണം, തിടമ്പുനൃത്തം, വെടിക്കോട്ടയിൽ എഴുന്നള്ളിപ്പും ആചാരവെടിക്കെട്ടും. ആറിന് അകത്തെഴുന്നള്ളിപ്പ്. 20-ന് രാത്രി 10-ന് കളത്തിലരിയും പാട്ടും.