പയ്യന്നൂർചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ ബോഡി യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ്
വാർഷിക ജനറൽബോഡി യോഗവും ആശ്രയ പദ്ധതി മരണാനന്തര സഹായ | വിതരണവും ശ്രീവത്സം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
സുമിത്ര രാജൻ്റെ പ്രാർത്ഥനയോടു കൂടി ചടങ്ങ് ആരംഭിച്ചു..പ്രസിഡണ്ട്
കെ.യു.വിജയകുമാറിൻ്റെ അധ്യക്ഷതയിൽ ബഹു: പുരാവസ്തു വകുപ്പ് മന്ത്രി
കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ടി.ഐ.മധുസൂദനൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ആശ്രയ പദ്ധതി മരണാനന്തര സഹായ വിതരണം ജില്ല പ്രസിഡണ്ട്
ദേവസ്യ മേച്ചേരി നിർവ്വഹിച്ചു.
പി.ബുഷിത് ( ജില്ലാ ജനറൽ സെക്രട്ടറി)
എം.പി.തിലകൻ ( ജില്ലാ ട്രഷറർ)
വി.പി.സുമിത്രൻ ( സംസ്ഥാന എക്സിക്യൂട്ടീവ് അംഗം),കെ.ബാബുരാജ് മേഖലാ പ്രസിഡണ്ട്), ഗീത രമേശൻ (വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്),
കെ.വി.നന്ദിനി (വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട്),
ടി.ബിജു (യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി)
എം.കെ.തയ്യിൽ ( പ്രസിഡണ്ട്, ചേമ്പർ വെൽഫെയർ സൊസൈറ്റി ),.ഷാജി ഫോക്കസ് (യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട്) എന്നിവർ സംബന്ധിച്ചു.വി.നന്ദകുമാർ (ജനറൽ സെക്രട്ടറി ചേമ്പർ ഓഫ് കൊമേഴ്സ് ) സ്വാഗതവും
എം.കെ.ബഷീർ (ട്രഷറർ പയ്യന്നുർ ചേമ്പർ ഓഫ് കൊമേഴ്സ് ) നന്ദിയും പറഞ്ഞു.