അനധികൃത മണൽക്കടത്ത്; മൂന്നുപേർ പിടിയിൽ
പരിയാരം: അനധികൃതമായി മണൽക്കടത്തുകയായിരുന്ന മൂന്നുപേരെ പരിയാരം പോലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ ശ്രീസ്ഥ ചെറുതാഴം തീയ്യ സമുദായ ശ്മശാനത്തിനടുത്ത് 65 ചാക്ക് മണൽ കടത്തവെ പാലക്കോട് വലിയ കടപ്പുറം സ്വദേശികളായ മിനിലോറി ഡ്രൈവർ ഒ.പി. ജാഫർ (40), ഇ.പി. ശുഹൈബ് (33), എന്നിവരേയും മണൽക്കടത്ത് വാഹനത്തിന് ബൈക്കിൽ എസ്കോർട്ട് പോകുകയായിരുന്ന പാലക്കോട് കക്കംപാറ സ്വദേശി എസ്.വി. മുഹമ്മദലി (33) എന്നിവരെയുമാണ് എസ്.ഐ. അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടിച്ചത്.