തളിപ്പറമ്പിൽ വൻ വിദേശമദ്യ വേട്ട

0

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എബി തോമസും സംഘവും ചേർന്ന് ആലക്കോട് റെയിഞ്ചിലെ ചെറുപാറയിൽ നടത്തിയ റെയിഡിൽ 22 കുപ്പി മാഹി വിദേശമദ്യം (11 ലിറ്റർ) സഹിതം ചെറുപാറ താമസം കുഞ്ഞപ്പൻ മകൻ പുതിയ പുരയിൽ ഹൗസിൽ കുട്ടൻ എന്നു വിളിക്കുന്ന മനോജ്.പി.പി, (40) യെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത ൾ. റെയിഡിൽ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനൻ , സിഇഒ മാരായ കെ.കെ.കൃഷ്ണൻ, എം.സുരേന്ദ്രൻ, ഡ്രൈവർ സി.വി.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.വളരെക്കാലമായി ചെറുപാറ മേഖലകളിൽ വിദേശമദ്യ വില്പന നടത്തുകയായിരുന്ന പ്രതിയെ നിർമ്മാണ തൊഴിലാളികളായി വേഷം മാറി വന്നാണ് വലയിലാക്കിയത്.
അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading