ഓൺലൈൻ ടാക്സിഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

സംസ്ഥാനത്തുടനീളം ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നതിന് ഭാഗമായി ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. ചിറക്കൽ പാറയിൽ വീട്ടിൽ സൂരജ് (42)നെ യാണ് ടൗൺ എസ്ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്. കാർവൺ ഓൺലൈൻ ടാക്സി സർവീസ് തുടങ്ങുന്നത്തിന്റെ ഭാഗമായി തലശ്ശേരിയിൽ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് രഞ്ചിത്ത് ബാലിഗയിൽ നിന്നും മൂന്നുലക്ഷം രൂപ തട്ടിയെടുത്ത് പരാതിയിലാണ് യുവാവിനെ പിടികൂടിയത് .ഇത്തരത്തിൽ കണ്ണൂർ സ്റ്റേഷനിൽ പത്തോളം പരാതികൾ എത്തിയതോടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ്‌ പുറംലോകമറിയുന്നത് .തേഞ്ഞിപ്പാലം കോട്ടയം ,തൃശ്ശൂർ ,ഈസ്റ്റ് ഹരിപ്പാട് സ്റ്റേഷനുകളിൽ നിലവിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട് .അറസ്റ്റിലായ പ്രതിയെ ഇന്ന് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: