ശബരിമല സ്ത്രീപ്രവേശനം: വിശ്വാസ സംരക്ഷണ സദസ്സുമായി യൂത്ത് കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാടിയോട്ടുചാലില്‍ സായാഹ്ന ധര്‍ണ്ണയും വിശ്വാസ സംരക്ഷണ സദസ്സും സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് സതീശന്‍ കാര്‍ത്തികപ്പള്ളി പറഞ്ഞു.

മലയോരമേഖലയിലെ വിശ്വാസിസമൂഹത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് നടത്തുന്ന പരിപാടി ട്രേഡ് യൂണിയന്‍ നേതാവും ഐ.എന്‍.ടി.യു.സി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രന്‍ വിജയദശമിദിനമായ 19 ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തും.വയക്കര കേന്ദ്രീകരിച്ച് വൈകീട്ട് നാലിന് പ്രകടനം നടക്കും. ഈ വിഷയത്തില്‍ വിശ്വാസിസമൂഹത്തിന് യൂത്ത് കോണ്‍ഗ്രസ്സിന്റെ ധാര്‍മ്മിക പിന്തുണയുണ്ടെന്നും മതേതര യുവജന പ്രസ്ഥാനമായ യൂത്ത് കോണ്‍ഗ്രസ്സ് മതേതരമെന്നാല്‍ മതനിന്ദയും വിശ്വാസങ്ങളെ ഹനിച്ചുകൊണ്ടുള്ള മുന്നേറ്റവുമല്ല വിഭാവനം ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

വിശ്വാസങ്ങള്‍ക്കൊപ്പം ആചാരങ്ങള്‍ തടസ്സപ്പെടാതെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: