എം.ഡി.എം.എ.യുമായി പിടിയിൽ
കണ്ണൂർ: 10.5 ഗ്രാം എം.ഡി.എം.എ. യുമായി ബർണശ്ശേരി സെയ്ൻറ് തെരേസ കോൺവെൻറിന് സമീപം താമസിക്കുന്ന സഞ്ജയ് വിൽഫ്രെഡ് (36) പിടിയിലായി. കണ്ണൂർ ടൗൺ എസ്.ഐ. നസീബിന്റെ നേതൃത്വത്തിൽ രാത്രിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.