വാർഡുതല ആരോഗ്യകേന്ദ്രം തുടങ്ങി

കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്ത് പത്താം വാർഡിൽ ആരോഗ്യകേന്ദ്രം തുടങ്ങി. വാർഡിലെ ജീവിതശൈലീരോഗങ്ങളുടെ പരിശോധനകൾ അടക്കമുള്ള സേവനങ്ങൾ കേന്ദ്രത്തിലൂടെ ലഭിക്കും. ആശാ വർക്കറുടെ സേവനവും ആരോഗ്യകേന്ദ്രത്തിലുണ്ടാകും. കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമിക്ക് സമീപമുള്ള കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുക. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗാമായി സേവനങ്ങൾ ജനങ്ങൾക്ക് ഏറ്റവുമരികെ എത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ആരോഗ്യകേന്ദ്രം തുടങ്ങിയത്.

പഞ്ചായത്ത് പ്രസിഡൻറ്‌ ടി.ടി.ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. വാർഡ് വികസനസമിതി കൺവീനർ എൻ.സുഭാഷ്, പഞ്ചായത്തംഗം പി.വി.സുമ, ആശാ വർക്കർ കെ.ജമീല, കെ.ജസീറ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: