കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ സത്യപ്രതിജ്ഞ ചെയ്തു
എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ്
വന്ന സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് കെ. മാണി 16ാം ലോക്സഭയില്‍ അംഗമായിരിക്കെയാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
എളമരം കരീം സത്യപ്രതിജ്ഞ ചെയ്തതോടെ വാഴക്കാട്ടുകാരായ രണ്ടു പേർ ഇനി പാർലമെൻറിലുണ്ടാകും.
കാലാവധി തീരുന്നതിന് മുന്‍പ് ലോക്സഭയിലെ ഒരംഗം രാജ്യസഭയിലേക്ക് മാറുന്നത് അപൂര്‍വ്വമാണ്. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് വിവാദമായിരുന്നു.
മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്(സിപിഎം) എന്നിവര്‍ വിരമിച്ച ഒഴിവിലാണ് മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്