വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം: ഇലക്ടറല്‍ റോള്‍ നിരീക്ഷകന് ജില്ല സന്ദര്‍ശിക്കും
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2021മായി ബന്ധപ്പെട്ട് ജില്ലയില്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറായി നിയമിതനായ കെ ഗോപാലകൃഷ്ണ ഭട്ട് ഡിസംബര്‍ 21, 22 തീയതികളില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തും. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായാണ് സന്ദര്‍ശനം. 21ന് രാവിലെ ജില്ലയിലെ ഇആര്‍ഒമാരുടെ ഓഫീസുകള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് മൂന്നിന് ഇആര്ഒമാരുമായി കലക്ടറേറ്റില്‍ വച്ച് ചര്‍ച്ച നടത്തും. അഞ്ചു മണിക്ക് പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും.
22ന് രാവിലെ 11ന് എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച നടത്തും. ശേഷം 2.30ന് ഫീല്‍ഡ് വിസിറ്റും സംഘടിപ്പിക്കും.