മാങ്കടവ് ദാറു റഹ്‌മയിൽ നിന്ന് ഒരു വർഷം കൊണ്ട് ഖുർആൻ മനഃ പാഠമാക്കി

0

പാപ്പിനിശ്ശേരി: മാങ്കടവ് ദാറു റഹ്‌മ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർ ത്ഥി 13 കാരൻ *മുഹമ്മദ് മുബശ്ശിർ ഒരു വർഷം (352 പ്രവൃത്തി ദിവസം)* കൊണ്ട് ഖുർആൻ പൂർണമായും മന:പാഠമാക്കി വിശ്വാസികളിൽ വിസ്മയമായി.

പാപ്പിനിശ്ശേരി ചുങ്കം ആയിഷ മൻസിലിൽ പരേതനായ മുസ്തഫ മൗലവിയുടെയും ആയിഷയുടെയും മകനാണ്.

മദ്രസയിൽ നിന്നും പഠിച്ച പ്രാഥമിക വിവരങ്ങൾ മാത്രമായിരുന്നു ഖുർആൻ സംബന്ധമായി ഉണ്ടായിരുന്നത്.

ഉസ്താദ് ഹാഫിസ് റിയാസ് മൗലവിയുടെ ശിക്ഷണത്തിലാണ് മുബശ്ശിർ ഖുർആൻ ഹൃദ്യസ്ഥ മാക്കിയത്.നല്ല ഓർമ ശക്തിയും കഠിനാദ്ധ്വാനവും ഉസ്താദിന്റെ ചിട്ടയായ ക്ലാസുമാണ് എളുപ്പത്തിൽ മനഃപാഠമാക്കാൻ സഹായകമായതെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു.സ്ഥാപനത്തിൽ നിന്നും ഖുർആൻ മനഃപാഠമാക്കുന്ന നാലാമത്തെ ഹാഫിളാണ് മുബശ്ശിർ.

അപൂർവ്വ നേട്ടം കരസ്ഥ മാക്കിയവിദ്യർത്ഥിയെ ദാറു റഹ്‌മ കമ്മററി അനുമോദിച്ചു.

പ്രസിഡണ്ട് പി.വി.മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി എൻ.പി റംസീർ ഹാജി സ്വാഗതവും ഉസ്താദ് ടി.കുഞ്ഞാലി ബാഖവി ഉൽഘടനവും നി൪വ്വഹിച്ചു. ഹാഫിസ് റിയാസ് മൗലവി പൂച്ചക്കാട് ഖത്‌മുൽ ഖുർആൻ ദുആക്ക് നേതൃത്വം നൽകി.മുഹമ്മദ് ഷരീഫ് അസ് അദി അനുഗ്രഹ പ്രഭാഷണവും മാങ്കടവ് മുസ്ല്ലിം ജമാഅത്ത് പ്രസിഡന്റ്‌ ആർ.പി അബു ഹാജി, ജിസിസി അസോസിയേഷ൯ പ്രസിഡന്റ് വി.ഇബ്രാഹിം ഹാജി,സെക്രട്ടറി കെ.പി മുഹമ്മദ് റിയാസ് എന്നിവർ ആശംസയും സി.എച്ച്.അബ്ദുൽ ഷുക്കൂർ ഹസനി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading