കാട്ടാമ്പള്ളിയിൽ വയൽ നിലങ്ങൾ മണ്ണിട്ടു നികത്തൽ വ്യാപകമാവുന്നു

കണ്ണാടിപറമ്പ് :- കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിന് സമീപത്തായി വയൽ നിലങ്ങൾ മണ്ണിട്ടു നികത്തി പുതിയ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത് വ്യാപകമാവുന്നു.

കഴിഞ്ഞ ദിവസമാണ് സ്റ്റെപ്പ് റോഡിൽ സമീപത്തായി അഞ്ചാറ് ലോഡ് മണ്ണ് ചതുപ്പുനിലത്തിൽ നിക്ഷേപിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്..

വരും ദിവസങ്ങളിൽ ആ മണ്ണ് നിരപ്പാക്കി അവിടെ നിർമ്മാണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കാട്ടാമ്പള്ളി പ്രദേശത്തെ സ്വാഭാവിക ജലവിതാനത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള നിർമ്മാണം ഇതിനു മുമ്പും ഇവിടെ നടത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ഗൗരവമായി ഇടപെട്ട് ആശങ്കയ്ക്ക് അറുതി വരുത്തിയില്ലെങ്കിൽ കാട്ടാമ്പള്ളി മേഖലയിൽ കടുത്ത പാരസ്ഥിതിക പ്രശ്നത്തിന് ഇടയാവുമെന്ന കാര്യത്തിൽ തർക്കമില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: