വോട്ടർപട്ടിക: തെറ്റുകൾ തിരുത്താൻ അവസരം

0

കണ്ണൂർ: വോട്ടർപട്ടിക പുതുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ തുടങ്ങി. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരൻമാർക്കാണ് പട്ടികയിൽ ഉൾപ്പെടാൻ അർഹത. നിലവിലുള്ള പട്ടികയിലെ തെറ്റുകൾ തിരുത്തുക, ഇരട്ടിപ്പ് ഒഴിവാക്കുക, വിലാസത്തിലും മറ്റ് വ്യക്തിവിവരങ്ങളിലുമുളള തെറ്റുകൾ തിരുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) വീടുകൾ സന്ദർശിച്ചാണ് തെറ്റുകൾ തിരുത്തി പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയ നടത്തുക. ഒക്ടോബർ 31-നകം ഇത് പൂർത്തിയാക്കും. പട്ടികയിലെ ഇത്തരം തെറ്റുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബി.എൽ.ഒ.മാരുടെ ശ്രദ്ധയിൽപെടുത്താം. നവംബർ ഒന്നിന് കരടുപട്ടിക പ്രസിദ്ധീകരിക്കും. നവംബർ ഒന്നുമുതൽ നവംബർ 30 വരെ പുതിയ വോട്ടർമാരെ ചേർക്കാനും അനർഹരെ ഒഴിവാക്കാനും അവസരമുണ്ടാകും. ഇവ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ വരുന്ന ജനുവരി അഞ്ചിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

ഇതുസംബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ എ.ഡി.എം. കെ.കെ. ദിവാകരൻ, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജി. ശ്രീകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.വി. ഗോപിനാഥ്, പി.പി. ദിവാകരൻ, കെ.സി. മുഹമ്മദ് ഫൈസൽ, അബ്ദുൾ കരീം ചേലേരി, പി.ആർ. രാജൻ, ജോയി കൊന്നക്കൽ, ജോൺസൺ പി. തോമസ്, ബി. ഷംസുദ്ദീൻ, യു.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading