ബസിന് പിറകിൽ കാർ ഇടിച്ചു ബസ് ജീവനക്കാരെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ്.
വെള്ളരിക്കുണ്ട് : കാറോടിച്ച യുവാവ് സ്വകാര്യ ബസിന് പിറകിലിടിച്ചു .ചോദ്യം ചെയ്ത ബസ് ജീവനക്കാരെ മർദ്ദിച്ചു. കൊന്നക്കാട് നിന്നും കോട്ടയത്തേക്ക് പോകുന്ന സ്വകാര്യ ബസ് ഡ്രൈവർ കോട്ടയം സ്വദേശി എ.വി.നാരായണൻ നമ്പൂതിരി ,കണ്ടക്ടർ ബിജു എന്നിവർക്കാണ് മർദ്ദനമേറ്റത്.കഴിഞ്ഞ ദിവസം വൈകുന്നേരം 6.35 ഓടെ വെള്ളരിക്കുണ്ട് മാവുള്ളാലിലാണ് സംഭവം.ബസിൻ്റെ പിറകിൽ ഇടിക്കുകയും ചോദ്യം ചെയ്ത ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത പന്നിത്തടം സ്വദേശി ബിജുവിനെതിരെയാണ് പരാതിയിൽ പോലീസ് കേസെടുത്തത്.