മലപ്പുറത്ത് രണ്ട് വയസുകാരൻ ടിപ്പർ ലോറി ഇടിച്ച് മരിച്ചു
മലപ്പുറം: മമ്പാട് ടിപ്പർ ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ – റിസ് വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. റോഡിലേക്കിറങ്ങിയ കുഞ്ഞ് പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.