വ്യാജ ആർസി നിർമിച്ചു വാഹനം വിൽപന നടത്തി കബളിപ്പിച്ച കേസിലെ മുഖ്യപ്രതി കൂടി അറസ്റ്റിൽ

കണ്ണൂർ: വ്യാജ ആർസി നിർമിച്ചു വാഹനം വിൽപന നടത്തി കബളിപ്പിച്ച കേസിലെ മുഖ്യപ്രതി കൂടി അറസ്റ്റിൽ. കാസർകോട് നീലേശ്വരം സ്വദേശി മന്നൻ പുറം റിയാസ് മൻസിലിൽ റിയാസ് (41) ആണ് അറസ്റ്റിലായത്. ഈ കേസിൽ മറ്റൊരു പ്രതിയായ ഫൈസലിനെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുടകിലുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് പിടികൂടിയത്. പട്ടാമ്പി സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള കെഎൽ – 55 – എഎ – 1513 നമ്പർ ഇന്നോവ കാർ വാടകക്ക് എടുത്തു കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: