കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക്‌ പരിക്ക്

ഇരിട്ടി : ഉളിക്കൽ നുച്യാട് കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക്‌ പരിക്കേറ്റു. നുച്യാട് സ്വദേശികളായ പട്ടർകാട്ടിൽ കുഞ്ഞിരാമൻ ( 74 ), കളത്തിൽ മുഹമ്മദ് (77 ), ജോസ് (63 ), മുനീർ (36 ), മുഹമ്മദ് (60 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ കുഞ്ഞിരാമനെയും, കളത്തിൽ മുഹമ്മദിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്നുപേരെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

വ്യാഴാഴ്ച വൈകുനേരം 6 മണിയോടെ ആയിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ കാർ ചായക്കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്ന് കണ്ടുനിന്നവർ പറഞ്ഞു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: