കണ്ണൂർ കോർപ്പറേഷൻ കേരളോത്സവം ഫുട്ബോളിൽ സ്റ്റേഡിയം ബ്രദേഴ്സ് ജേതാക്കൾ
കണ്ണൂർ കോർപ്പറേഷൻ കേരളോത്സവം 2022 ഫുട്ബോൾ മത്സരത്തിൽ സ്റ്റേഡിയം ബ്രദേഴ്സ്
ജേതാക്കളായി.
ഫൈനലിൽ എകെജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ചേലോറയെയാണ് പരാജപ്പെടുത്തിയത്.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോൾ നേടിയാണ് സ്റ്റേഡിയം ബ്രദേഴ്സ് കണ്ണൂർ വിജയികളായത്.
വിജയികൾക്ക് മേയർ അഡ്വ. ടി ഒ മോഹനൻ സമ്മാനദാനം നിർവഹിച്ചു.