ഡി വൈ എഫ് ഐ പ്രചരണ ജാഥ പര്യടനം തുടങ്ങി


തൊഴിലില്ലായ്മക്കെതിരെ, മത നിരപേക്ഷ ഇന്ത്യായ്ക്കായ്
യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി നവംബർ 3ന് സ്ഥാപകദിനത്തിൽ പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഒക്ടോബർ 14 വെള്ളി മുതൽ 16ഞായർ വരെ ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക്‌ കമ്മിറ്റി നടത്തുന്ന കാൽ നട പ്രചരണ ജാഥ പര്യടനം തുടങ്ങി. ഡിവൈ.എഫ്.ഐ. ബ്ലോക്ക്‌ സെക്രട്ടറി വി കെ നിഷാദ് ക്യാപ്റ്റൻ , ബ്ലോക്ക്‌ പ്രസിഡന്റ്‌ പി പി അനീഷ മാനേജർ, സി വി രഹിനേജ് വൈസ് ക്യാപ്റ്റനായും ജാഥയിൽ 75 സ്ഥിരാംഗങ്ങളും 350 അനുദാവനം ചെയ്യുന്നവരുമായി ജാഥ തുടങ്ങി.
കുന്നരുവിൽ സി വി ധനരാജ് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ജാഥയുടെ പര്യടനം ആരംഭിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജർ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .
സംഘടക സമിതി ചെയർമാൻ കെ വിജീഷ് അധ്യക്ഷത വഹിച്ചു.
ജാഥ ലീഡർ വി കെ നിഷാദ്, പി പി അനീഷ, സി വി രഹിനേജ്, ഷിജിൽനന്ദകുമാർ, പണ്ണേരി രമേശൻ, കെ പ്രജീഷ് എന്നിവർ സംസാരിച്ചു.
ഇന്ന് കോറോം ഈസ്റ്റ് മേഖലയിലെ മുത്തത്തി കുഴൽ കിണർ സമീപം രണ്ടാം ദിനം നിന്നും ജാഥ പര്യടനം ആരംഭിച്ചു. പയ്യന്നൂർ തെരു കസ്തൂർഭ വായനശാല പരിസരത്ത് സമാപിക്കും. കാസർഗോഡ് മുൻ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉൽഘാടനം ചെയ്യും. മൂന്നാം ദിനമായ
ഞായറാഴ്ച പെരളം നോർത്ത് സ്വാമിമുക്കിൽ നിന്നും ആരംഭിച്ച് വെള്ളൂർ സെൻട്രൽ കാറമേലിൽ സമാപിക്കും.സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എം .വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും.തുടർന്ന്
ഫോക്
ലോർ അക്കാദമി ജേതാവ് സനേഷ് വരീക്കരയും സംഘവും നയിക്കുന്ന നാടൻപാട്ടും അരങ്ങേറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: