നരബലി പ്രതിഷേധ പ്രകടനം നടത്തി

പയ്യന്നൂർ: ഇലന്തൂരിൽ രണ്ട് സ്ത്രീകൾ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കണം എന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പനക്കിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി .നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് കെ. കെ.ശ്രീധരൻ, കൗൺസിൽ അംഗം കെ. പ്രകാശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം പി രവീന്ദ്രൻ ,മോഹനൻ കുഞ്ഞിമംഗലം എന്നിവർ സംസാരിച്ചു .പ്രതിഷേധ പ്രകടനത്തിന് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ മണിയറ രാഘവൻ, പുത്തലത്ത് കുമാരൻ, വിജയലക്ഷ്മി ടീച്ചർ, സുരേഷ് കേളോത്ത് , ജനറൽ സെക്രട്ടറിമാരായ മുരളി കൃഷ്ണ വാരിയർ മുതിയലം, രവീന്ദ്രൻ പരുത്തിക്കാട് എസ് സിമോർച്ച മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് പെരുമ്പ, യുവമോർച്ച പ്രസിഡണ്ട് യോഗ്യ പങ്ങടം എന്നിവർ നേതൃത്വം നൽകി.