ഒഴുക്കിൽപ്പെട്ട ഉദ്യോഗസ്ഥനെ ഇനിയും കണ്ടെത്താനായില്ല.
പയ്യാവൂർ.ഒഴുക്കിൽ പ്പെട്ട് കാണാതായഇരിക്കൂർ കൃഷി ഓഫീസിലെഅസിസ്റ്റന്റ് ജീവനക്കാരൻ കരിമ്പക്കണ്ടിയിൽ എം. അനിൽകുമാറി (30) നാ യു ള്ള തെരച്ചിൽ ഊർജിതം ഇന്ന് രാവിലെ സ്ഥലത്തെത്തിയ തളിപ്പറമ്പ് , ഇരിട്ടി ഫയർഫോഴ്സ് സംഘം പുഴയിൽ തെരച്ചിൽ ഊർജിതമാക്കി. മടമ്പം അണക്കെട്ട് വരെ തെരച്ചിൽ തുടരുകയാണ് ഇന്നലെ രാത്രി വൈകുവോളം ഉറക്കമിളച്ച്തെരച്ചിൽ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.
ഇന്നലെ രാവിലെ അനിൽകുമാറിൻ്റെ കയ്യിലുണ്ടായിരുന്ന ബാഗ് മുങ്ങൽ വിദഗ്ധരുടെ പരിശോധനയിൽ പാലത്തിനടിയിൽ വെച്ച് കണ്ടെത്തിയിരുന്നു പണവും മൊബെൽ ഫോണും ബാഗി ൽ ഉണ്ടായിരുന്നു. ഇന്ന് മഴ കുറഞ്ഞ് പുഴയിൽ ജലനിരപ്പും കുറവാണ്.ലിൽ ഇന്നെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി പണി പൂർത്തിയാക്കാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുളകൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കനത്ത മഴയിൽ കാൽ തെന്നി യാ ണ് അനിൽകുമാർ പുഴയിൽ വീണതെന്നാണ് കരുതുന്നത്..നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യാവൂർ പോലീസും ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും പുഴയിൽ രണ്ടു ദിവസമായി തെരച്ചിൽ തുടരുകയാണ്.