സസ്പെൻഷനിൽ കഴിയുന്നപോലീസുകാരനെതിരെ വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തളിപ്പറമ്പ് . മോഷണ കേസിൽ പോലീസ് പിടിയിലായ പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിന്റെ പിൻ നമ്പർ ഉപയോഗിച്ച് അര ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ സസ്പെൻഷനിലായ പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണ റിപ്പോർട്ട് റൂറൽ എസ്.പി.ഡോ.നവനീത് ശർമ്മ ഐ.പി.എസ്. മുമ്പാകെ സമർപ്പിച്ചു.അന്വേഷണ ചുമതല ഉണ്ടായിരുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചെറുതാഴം ശ്രീസ്ഥയിലെ ഇ. എൻ.ശ്രീകാന്ത് ആണ് മോഷണ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് സസ്പെൻഷനിലായിരുന്നത്. ഇതിനിടെഅന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി പോലീസുകാരൻ മൊഴി നൽകിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി.പി .വി.മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ കേസന്വേഷണം നടക്കുന്നതിനിടെ പോലീസുകാരൻ്റെ മുൻകൂർ ജാമ്യാപേക്ഷകോടതി തള്ളിയിരുന്നു.തദവസരത്തിൽ പരാതിക്കാരിയുമായി പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തി ഹൈക്കോടതിയിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തതോടെ കേസന്വേഷണവും അവസാനിച്ചു. എന്നാൽ സസ്പെൻഷനിൽ കഴിയുന്ന പോലീസുകാരനെതിരെ വകുപ്പ് തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണ ചുമതല ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിന് നൽകുകയാ യി രു ന്നു.സംഭവ സമയത്തും കേസന്വേഷണത്തിലുമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തട്ടിയെടുത്തുവെന്ന് കരുതുന്ന എ ടി എം കാർഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകളെ കുറിച്ചും മൂന്ന് മാസക്കാലത്തോളം നടത്തിയവിശദമായ അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.ഈ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.കൊ വിഡ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നവ മാധ്യമത്തിൽ വിവാദ പരാമർശ പ്രചരണം നടത്തിയ സംഭവം പോലീസുകാരനെതിരെ സേനക്കിടയിൽ വിവാദമായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് ബക്കളത്തെ ലോഡ്ജിൽ താമസത്തിനെത്തിയ ചൊക്ലി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ എ ടി എം കാർഡിൽ നിന്ന് 70,000 രൂപയും പേഴ്സിൽ നിന്ന് 2000 രൂപയും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലി (26)ന്റെ കൈയ്യിലുണ്ടായിരുന്ന സഹോദരിയുടെഎ ടി എം കാർഡിന്റെ പിൻ നമ്പർ അന്വേഷണ സംഘത്തിലു ണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ സഹോദരി അന്നത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പി.ക്ക് പരാതി നൽകുകയും ചെയ്തതോടെ കേസെടുക്കുകയും ചെയ്തിരുന്നു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: