കീഴാ‌റ്റൂരില്‍ കേന്ദ്ര മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച്‌ വയല്‍കിളികള്‍

0

കീ‌ഴാ‌റ്റൂര്‍ ബൈപാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന കൂട്ടായ്‌മയായ ‘വയല്‍കിളികള്‍’ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക‌രിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കത്തിച്ചു. കര്‍ഷക സമരങ്ങളെ ഒ‌റ്റുകൊടുക്കുന്ന നിലപാടാണ് സി.പി.എമ്മിനുള‌ളതെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാ‌റ്റൂര്‍ അഭിപ്രായപ്പെട്ടു. മുന്‍പ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബൈപാസിന്റെ നിര്‍മ്മാണ ഉല്‍ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ബൈപാസ് നിര്‍മ്മാണം തടയുമെന്ന് വയല്‍കിളികള്‍ അറിയിച്ചു.

എന്നാല്‍ വയല്‍കിളികള്‍ ഒരുകൂട്ടം സാമൂഹ്യവിരുദ്ധരാണെന്ന് എം.എല്‍.എയും സി.പി.എം നേതാവുമായ ജെയിംസ് മാത്യു.ഇപ്പോള്‍ സമരം ചെയ്യുന്നവ‌ര്‍ നഷ്‌ടപരിഹാരം വിതരണം ചെയ്യുമ്ബോള്‍ വാങ്ങാന്‍ മുന്നിലുണ്ടാകുമെന്നും ജെയിംസ് മാത്യു പരിഹസിച്ചു. പരിസ്ഥിതി സ്‌നേഹികളെങ്കില്‍ വയല്‍കിളികള്‍ പണം വാങ്ങാതിരിക്കാന്‍ തയ്യാറുണ്ടോ എന്നും എം.എല്‍.എ ചോദിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading