കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


 പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കേളോത്ത് വെയർഹൗസ്, ജസ്ന റോഡ്, സർവീസ് സ്റ്റേഷൻ, ഖാദി, ചേരിക്കൽ മുക്ക്, നാരങ്ങാതോട് എന്നിവിടങ്ങളിൽ ജൂൺ 15 ബുധൻ രാവിലെ 8.30 മുതൽ  വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ  മാതമംഗലം നമ്പർ ടു, ബിലായി കോംപ്ലക്സ്, പാണപ്പുഴചാൽ, കച്ചേരി കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 15 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വാവൽമട ട്രാൻസ്ഫോമർ  പരിധിയിൽ  ജൂൺ 15 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ പത്തിക്കുന്ന്, ഇടച്ചൊവ്വ, എൻ എസ് പെട്രോൾ പമ്പ്, ഭാർഗവ മന്ദിരം, വാലിവ്യൂ, കാനന്നൂർ എക്സ്പോർട്ട്, പാതിരിപറമ്പ്, പെരിങ്ങോത്തമ്പലം എന്നിവിടങ്ങളിൽ ജൂൺ 15 ബുധൻ രാവിലെ 9.30 മുതൽ 5.30 വരെയും ഇൻഡോർ സ്റ്റേഡിയം പരിസരം, എളയാവൂർ യു പി സ്‌കൂൾ റോഡ്, പഴയ ജനത ടാക്കീസ് പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് വരെയും ചങ്ങാട്ട് കാവ് പരിസരത്ത് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.


ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ നെല്ലിക്കുറ്റി, കുടിയാന്മല  ലോവർ, പൈതൽമല, പൊട്ടൻപ്ലാവ്, എൻഎസ്ഡിപി കവല, മഞ്ഞുമല, പള്ളിക്കുന്ന്  എന്നിവിടങ്ങളിൽ ജൂൺ 15 ബുധൻ രാവിലെ ഒമ്പത്് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. സ്റ്റെപ്പെന്റിന് അപേക്ഷിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: