കക്കാട് അങ്ങാടിയിലെ കൊടിമരങ്ങൾ പോലീസ് മുറിച്ച് മാറ്റി

കക്കാട് : രാഷ്ട്രിയ അക്രമം അരങ്ങേറിയതിന്റെ പേരിൽ കക്കാട് അങ്ങാടിയിൽ സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെയും , മത സംഘടനകളുടെയും കൊടിമരങ്ങൾ പോലീസ് പിഴുതിമാറ്റി.
അരയാൽ തറയിലെ കോൺഗ്രസ് ഓഫീസ് അക്രമിച്ചതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയും , മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന്നെതിരെ സി പി എമ്മും ഇന്ന് വൈകിട്ട് കക്കാട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവ നിയന്ത്രിക്കാൻ നൂറോളം പോലീസുകാരേയും വിന്യസിച്ചിരുന്നു. ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്തത്തിലായിരുന്നു കൊടിമരം മുറിച്ചു മാറ്റിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: