ബിഗ്‌ കാൻവാസ്‌ ബിഗ്‌ സല്യൂട്ട്‌

{"source":"editor","effects_tried":0,"photos_added":0,"origin":"gallery","total_effects_actions":0,"remix_data":["add_photo_directory"],"tools_used":{"tilt_shift":0,"resize":0,"adjust":0,"curves":0,"motion":0,"perspective":0,"clone":0,"crop":0,"enhance":0,"selection":0,"free_crop":0,"flip_rotate":0,"shape_crop":0,"stretch":0},"total_draw_actions":0,"total_editor_actions":{"border":0,"frame":0,"mask":0,"lensflare":0,"clipart":0,"text":0,"square_fit":0,"shape_mask":0,"callout":0},"source_sid":"5C8230A5-B751-45CF-A4CE-29C633970989_1588745209748","total_editor_time":159,"total_draw_time":0,"effects_applied":0,"uid":"5C8230A5-B751-45CF-A4CE-29C633970989_1588745209731","total_effects_time":0,"brushes_used":0,"height":1066,"layers_used":0,"width":1280,"subsource":"done_button"}

കോവിഡിനെതിരെയുള്ള കേരള സർക്കാരിന്റെ വലിയ പ്രതിരോധത്തിന്‌ വലിയ കാൻവാസിൽ വലിയ ചിത്രംവരച്ച്‌  പയ്യന്നൂരിന്റെ ബിഗ്‌സല്യൂട്ട്‌. കേരള സർക്കാറിനും ആരോഗ്യ പ്രവർത്തകർക്കും പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വിവിധ സേനാംഗങ്ങൾക്കും മറ്റുവകുപ്പുകൾക്കും അഭിവാദ്യമർപ്പിച്ചുള്ള ചിത്രം പൂർത്തിയായി. പയ്യന്നൂരിലെ കൊമേഴ്‌സ്യൽ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ‘കാന്‍വാസ്’, ദൃശ്യ പയ്യന്നൂർ എന്നിവ ചേര്‍ന്നാണ് ചിത്രം തയ്യാറാക്കിയത്. സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു.  ടി ഐ മധുസൂദനൻ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കെ പി മധു, സിഐ എ വി ജോൺ, സ്റ്റേഷൻ ഫയർ ഓഫീസർ പി വി പവിത്രൻ, കെ ശിവകുമാർ, ജയൻ പാലറ്റ്, കെ കമലാക്ഷൻ എന്നിവർ സംസാരിച്ചു.പഴയ ബസ് സ്റ്റാൻഡിലേക്കുള്ള കവാടത്തിൽനിന്ന്‌ 30 മിറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും  എമൽഷൻ പെയിന്റ്‌ ഉപയോഗിച്ചാണ്  ചിത്രം തയ്യാറാക്കിയത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: