സച്ചിന് ഗോപാല്‍ വധക്കേസ് : പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് വിമാനത്താവളത്തില്‍ പിടിയില്‍
കണ്ണൂര്‍: എബിവിപി പ്രവര്ത്തകന് സച്ചിന് ഗോപാല്‍ വധക്കേസ് പ്രതി കരിപ്പൂരില്‍ പിടിയിലായി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലായത്.കേസിലെ പന്ത്രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി കെ.പി.ഷമീര്‍ ആണ് പിടിയിലായത്.ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്ന് വരുന്ന വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടിയിലാവുകയായിരുന്നു.