ചാണപ്പാറയിൽ ബൈക്ക് അപകടം;യുവാവ് മരണപെട്ടു

പേരാവൂർ: ചാണപ്പാറയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ ശിവപുരം ബദരിയ മൻസിൽ ഇജാസ്(19) മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കിനു പുറകിൽ സഞ്ചരിക്കുകയായിരുന്ന ഇജാസ് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.രാവിലെ രണ്ട് ബൈക്കുകളിലായി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ.മൃതദേഹം പേരാവൂരിലെ സൈറസ് ആശുപത്രിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: