പരിശോധനക്ക് വിപുലമായ സംവിധാനം ഒരുങ്ങി – മാക്കൂട്ടം ചുരംപാത വ്യാഴാഴ്ച മുതൽ യാത്രാ വാഹനങ്ങൾക്ക് തുറന്നു നൽകും

0

ഇരിട്ടി: കഴിഞ്ഞ ദിവസം ചരക്ക് വാഹനങ്ങൾക്കായി തുറന്നു കൊടുത്ത അന്തർ സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് 13 ന് വ്യാഴാഴ്ച മുതൽ യാത്രാ വാഹനങ്ങൾക്കായി തുറന്നു കൊടുക്കും. കോവിഡ് ജാഗ്രതാ പോർട്ടൽ പ്രവർത്തന ക്ഷമമാവുകയും അതിർ്ത്തികടന്ന് എത്തുന്ന വരെ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച്ച മുതൽ യാത്രാ വാഹനങ്ങൾക്കും ഇതുവഴി പോകാൻ അനുമതി നൽകിയിരിക്കുന്നത് . ഇനിയൊരറിയിപ്പുവരെ ഇതുവഴി രാത്രി യാത്ര പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ മാത്രമായിരിക്കും അനുമതി.

ഇന്ത്യയിൽ വിവിധ മേഖലകളിൽ കൊറോണാ വൈറസ് വ്യാപനം ആരംഭിച്ചതോടെയാണ് നാലുമാസം മുൻപ് കുടക്‌ ജില്ലാ ഭരണകൂടം റോഡ് മണ്ണിട്ടടച്ചത്. നാലു മാസത്തെ അടച്ചിടലിനു ശേഷം മൂന്നു ദിവസം മുൻപ് ചരക്കുവാഹനങ്ങൾക്ക് ആയി തുറന്നു കൊടുത്ത മാക്കൂട്ടം- ചുരം അന്തർസംസ്ഥാന പാതയിലൂടെ യാത്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മണ്ണിട്ടടച്ച പാത ശനിയാഴ്‌ച രാത്രിയാണ് കുടക്‌ ജില്ലാ ഭരണകൂടം തുറന്നത്. എന്നാൽ കണ്ണൂർ ജില്ലാ ഭരണകൂടം റോഡിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. മാക്കൂട്ടം- ചരം പാത കോവിഡ് ജാഗ്രത പോർട്ടിൽ ഉൾപ്പെടാതതിനാൽ ഇവിടെ യാത്രക്കാരെ പരിശോധിക്കുന്നതിന് സംവിധാനം ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം .

കർണ്ണാടകത്തിൽ നിന്നും കുടക്‌ വഴി എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിന് കിളിയന്തറ ചെക്ക് പോസ്റ്റിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു . ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു വരുന്നവരെ പരിശോധിക്കുന്നതിനു നിരീക്ഷിക്കുന്നതിനും ചെക്ക് പോസ്റ്റിൽ മൂന്ന് കൗണ്ടറുകൾആണ് സ്ഥാപിച്ചിരിക്കുന്നത് . ചരക്ക് വാഹനങ്ങൾ പരിശോധിക്കാനായി കൂട്ടപുഴ പുതിയ പാലത്തിന് സമീപത്തായിരുന്നു ആദ്യം ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ചെക്ക് സ്ഥാപിചോരുന്നത് . ഇവിടത്തെ സ്ഥല പരിമിതി മൂലമാണ് യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം കിളിയന്തറയിലേക്ക് മാറ്റിയത്. ഇവിടുത്തെ വബിജ നികുതി ചെക്ക് പോസ്റ്റിന്റെ കെട്ടിടം ഇതിനായി താത്കാലികമായി വിട്ടു കൊടുത്തിട്ടുണ്ട്.

സംസ്ഥാന അതിർത്തിയ കൂട്ടുപുഴ പാലത്തിന് സമീപം വെച്ച് പോലീസ് പരിശോധിച്ച് ചെക്ക് പോസ്റ്റിൽ വിവരം നല്കുകയും ഇവിടെ വെച്ച് വീണ്ടും പോലീസ് പരിശോധനയ്ക്ക് ശേഷം ഡാറ്റഎൻട്രി കൗണ്ടറിലേക്ക് വിടും . അവിടെ നിന്നും എൻട്രി ചെയ്യുന്ന വിവിരങ്ങൾ അപ്പപ്പോൾ യാത്രക്കാർ എത്തിച്ചേരേണ്ട പ്രദേശത്തെ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും ലഭ്യമാകും . ഡാറ്റ എൻട്രി ചെയ്ത ശേഷം യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കൗണ്ടറിൽ പരിശോധനയ്ക്ക് വിധേയമാക്കും . ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട് . ആന്റിജൻ ടെസ്റ്റ് ആവശ്യമായി വരുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു. കൂട്ടപുഴ പാലം കടന്നു വരുന്നവർ പേരട്ട വഴിയും കച്ചേരിക്കടവ് പാലം വഴിയും കടന്നുപോകാതിരിക്കാൻ ഇവിടങ്ങളിൽ പോലീസിനെ നിയോഗിച്ച് പരിശോധനയ്ക്ക് നിർത്തുമെന്നും തഹസിൽദാർ പറഞ്ഞു.

അതേസമയം കർണ്ണാടക കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ബുധനാഴ്ച എത്തിയ ഒൻമ്പതുപേരെ ചുരം പാത വഴി കേരളത്തിലേക്ക് കടത്തി വിട്ടു. ഇവർ നല്കിയ മേൽ വിലാസത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിൽ ഇവരെ നിരീക്ഷണത്തിൽ നിർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും റവന്യു അധികൃതർ അറിയിച്ചു.

———————————————————————————-

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading