വനിതാ സംഗമവും LED ബൾബ് നിർമ്മാണ പരിശീലനവും നടന്നു

ഊർജ്ജ സംരക്ഷണം ഭാവിയിലേക്കുള്ള കരുതി വയ്ക്കൽ കൂടിയായി കണ്ടു കൊണ്ട് ഗ്രന്ഥാലയം പ്രദേശത്തെ ഫിലമെന്റ് രഹിത ഗ്രാമമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഗ്രന്ഥാലയം തുടക്കം കുറിക്കുകയാണ്. ഇതിന്റെ ആദ്യ പ്രവർത്തനമെന്ന നിലയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി വനിതാ വേദി സംഘടിപ്പിച്ച വനിതാ സംഗമവും LED ബൾബ് നിർമ്മാണ പരിശീലനവും നടന്നു. വാർഡ് മെമ്പർ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.സി ശ്രീനിവാസൻ ,മധുസൂദനൻ.വി, സുനിൽകുമാർ .എം എന്നിവർ ആശംസ നേർന്നു. വനിതാ വേദി കൺവീനർ സരിത വി.കെ സ്വാഗതവും ബാലവേദി പ്രസിഡണ്ട് അംഗിത.കെ നന്ദിയും പറഞ്ഞു. വിജിന.സി, ഷിഗിൻ.എം എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: