മരച്ചീനി വിളഞ്ഞത് നൂറുമേനി – വിളവെടുത്തവ മുഴുവൻ കോവിഡ് ബാധിതർ നൽകി കിളിയന്തറ സർവീസ് സഹകരണബാങ്ക്

0

 

 

ഇരിട്ടി : സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കിളിയന്തറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയ മരച്ചീനി കൃഷിക്ക് നൂറുമേനി വിളവ്. വിളവെടുത്ത കപ്പമുഴുവൻ പഞ്ചായത്തിലെ കോവിഡ് ബാധിതർക്കും കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്നവർക്കുമായി നൽകിക്കൊണ്ട് ബാങ്ക് ഭരണസമിതി മാതൃക സൃഷ്ടിച്ചു.
കഴിഞ്ഞ കോവിഡ് കാലത്താണ് ബാങ്കിന്റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ രണ്ട് ഏക്കർ സ്ഥലത്ത് മരച്ചീനി കൃഷി ഇറക്കിയത്. ഇതിൽ നിന്നും ആയിരം ചുവട് കപ്പ കഴിഞ്ഞ മാസം വാട്ടി പ്രദേശവാസികൾക്ക് ന്യായ വിലക്ക് വിതരണം ചെയ്തു. അടുത്ത വിളവെടുപ്പ് ആലോചിക്കുമ്പോഴാണ് കോവിടിന്റെ രണ്ടാം വരവ് ഉണ്ടായത് . ഇതിനെത്തുടർന്ന് ബാങ്ക് ബഹരണസമിതി ചേർന്ന് പായം പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനം പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചതോടെ എല്ലാവിധ പിന്തുണ യുമായി അവർ എത്തുകയും ചെയ്തു. പഞ്ചായത്തിലെ 18 വാർഡുകളിലുമായി കോവിഡ് ബാധിതരും ഇതുമൂലം ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്കാണ് ഇതി വിതരണം ചെയ്തത് . ഒരു കുടുംബത്തിന് 5 കിലോ വീതമാണ് നൽകുന്നത്. ഇതുപ്രകാരം ആയിരം കുടുംബങ്ങൾക്ക് അയ്യായിരം കിലോ വീടുകളിൽ എത്തിച്ചു നൽകി. സന്നദ്ധ പ്രവർത്തകരും പഞ്ചായത്ത് അംഗങ്ങളും ബേങ്ക് അതികൃതരും കൂടിയാണ് ഇതിന് മേൽനോട്ടം വഹിച്ചത്.
സഹകരണ വകുപ്പ് ഇരിട്ടി അസിസ്റ്റൻറ് രജിസ്ട്രാർ കെ. പ്രദോഷ് കുമാർ , പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനിക്ക് കപ്പ കൈമാറി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എൻ. എം. രമേശൻ അധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി എൻ. അശോകൻ ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹമീദ്, പഞ്ചായത്തംഗം അനിൽ എം കൃഷ്ണൻ, ബാങ്ക് മാനേജർ വി. പി. മധു തുടങ്ങിയവർ പങ്കെടുത്തു .
ഇക്കുറിയും ഈ സ്ഥലത്ത് ചേന ,ചേമ്പ് ഉൾപ്പെടെ കൃഷി ചെയ്യാനാണ് ബേങ്ക് അതികൃതർ ആലോചിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading