ചാല ബൈപ്പാസിൽ വീണ്ടും ലോറി അപകടം

ചാല: അമിത വേഗത്തിൽ വന്ന ലോറി ചാല ബൈപാസ് കവലയിൽ അപകടമുണ്ടാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. കണ്ണൂർ ഭാഗത്തുനിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചാല അമ്പലത്തിനും ബൈപാസ് കവലയ്ക്കുമിടയിൽ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിൽ കയറി എതിർഭാഗത്തേ റോഡിൽ എത്തുകയായിരുന്നു. ലോറി ഡിവൈഡറിൽ കയറിയിറങ്ങിയത് വലിയ ശബ്ദത്തോടെയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഭയപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറിയുടെ യന്ത്രഭാഗങ്ങൾ തകരാറിലായി. കഴിഞ്ഞദിവസം ഇതേ സ്ഥലത്തുതന്നെയാണ് ടാങ്കർ അപകടത്തിൽപ്പെട്ടത്. അപകടങ്ങൾ കുറക്കാൻ റോഡിൽ വേഗനിയന്ത്രണസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. അപകടത്തിൽപ്പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: