പിടികിട്ടാപ്പുള്ളികൾ പിടിയിൽ

0

ആദൂർ: അബ്കാരി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളികളെ കർണ്ണാടകയിൽ വെച്ച് പോലീസ് പിടികൂടി. ഗ്വാളി മുഖകർണ്ണൂർ സ്വദേശികളായ ജഗദീഷ് (34), നവീൻ (28) എന്നിവരെയാണ് എസ്.ഐ.ഇ.രത്നാകരൻ്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ വിനോദ് ,അശ്വന്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.2012 ൽ അബ്കാരി കേസിൽ പിടിയിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കാസറഗോഡ് കോടതി 2017ൽ ജഗദീഷിനെയും, 2020ൽ നവീനിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഇരുവരെയും കർണ്ണാടക പുത്തൂരിൽ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading