പഞ്ചായത്ത് സെക്രട്ടറിയു ടെ പരാതിയിൽ കേസ്

വെള്ളരിക്കുണ്ട്.: ബളാൽ ഗ്രാമ പഞ്ചായത്തിൽ സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും മറ്റും വഴിവിട്ട നീക്കത്തിന് വഴങ്ങാത്ത സെക്രട്ടറിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഓഫീസിൽ കയറി ഭീഷണിപ്പെടുത്തകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജുവട്ടക്കയം, പഞ്ചായത്തംഗം ബിനു മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ പഞ്ചായത്ത് സെക്രട്ടറി മിഥുൻ കൈലാസ് (40) നൽകിയ പരാതിയിലാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 10 ന് ആയിരുന്നു സംഭവം. പഞ്ചായത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ വഴിവിട്ട് പ്രവർത്തിക്കാത്ത വിരോധത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്