നാടുകാണി അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്‌സിന് സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരം അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായ വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം.
പ്ലസ്ടുവിന് 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ 4500 രൂപയും 60 ശതമാനം മുതല്‍ 70 ശതമാനം വരെ ഉള്ളവര്‍ക്ക് 9000 രൂപയും ഫീസ് അടക്കണം. 14 പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. അപേക്ഷിക്കേണ്ട വിലാസം: അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്‌റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ്, കണ്ണൂര്‍ 670142. ഫോണ്‍: 9746394616, 9995004269.

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് കോളേജില്‍ കേരള നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരത്തോടെ നടത്തി വരുന്ന ഒരു വര്‍ഷത്തെ പോസ്റ്റ്ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ് കോഴ്‌സില്‍ സീറ്റ് ഒഴിവ്. താല്‍പര്യമുള്ള ജനറല്‍ നഴ്‌സിംഗ്/ബിഎസ് സി നഴ്‌സിംഗ്/എം എസ് സി നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 24നകം നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരായി പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in/www.insermcc.org ല്‍ ലഭിക്കും. ഫോണ്‍: 9847639291, 8560987525.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading