പിടികിട്ടാപ്പുള്ളി പിടിയിൽ
ശ്രീകണ്ഠാപുരം.അക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.ശ്രീകണ്ഠാപുരം സ്വദേശി ഐക്കോ റോ ഹൗസിൽ സുനിൽകുമാറിനെയാണ് എസ്.ഐ.പി. സുബീഷ് മോൻ, അസി.എസ്.ഐ.പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവ പ്രസാദ് എന്നിവരടങ്ങിയ സംഘം കണ്ണൂർ താഴെചൊവ്വയിൽ വെച്ച് പിടികൂടിയത്.2015 ഫെബ്രവരി 25നാണ് കേസിനാസ്പദമായ സംഭവം ബുദ്ധി മാന്ദ്യമുള്ള സഹോ ദരനെ പ്രതി മർദ്ദിക്കുന്നത് തടയാൻ ചെന്ന വിരോധത്തിൽ പരാതിക്കാരനെ തടഞ്ഞ് നിർത്തി മർദ്ദിച്ച്ഓട്ടോയുടെ താക്കോൽ കൊണ്ട് കണ്ണിൽ കുത്തി മുറിവേൽപിക്കുകയായിരുന്നു.കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 2020-ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.