സൗജന്യ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന – കണ്ണൂർ (08 നവംബർ, തിങ്കളാഴ്ച)

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ തിങ്കൾ (നവംബര്‍ എട്ട്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പെരിങ്ങോം താലൂക്കാശുപത്രി, മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രം, കൂത്തുപറമ്പ് താലൂക്കാശുപത്രി എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയും പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രം, ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രം, ചിറ്റാരിപ്പറമ്പ് ജനകീയ മന്ദിരം എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് മണി വരെയും നടുവിൽ കരുവഞ്ചാൽ ചർച്ച് പാരിഷ് ഹാൾ, പഴയങ്ങാടി താലൂക്കാശുപത്രി, ചെറുകുന്ന്തറ കുടുംബാരോഗ്യകേന്ദ്രം, ഇരിട്ടി താലൂക്കാശുപത്രി, കീഴ്പ്പള്ളി ബിപിഎച്ച്സി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കണ്ണൂർ ഓഫീസേഴ്സ് ക്ലബ്ബിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: