പ്രശസ്ത വെങ്കല ശില്‍പി ഗോവിന്ദന്‍ അന്തിത്തിരിയന്‍ നിര്യാതനായി

പയ്യന്നൂര്‍: പ്രശസ്ത വെങ്കലശില്പിയും ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ പയ്യന്നൂര്‍ പടോളിയിലെ ഗോവിന്ദന്‍ അന്തിത്തിരിയന്‍ (74)നിര്യാതനായി. മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ.പടോളി ഭഗവതി ക്ഷേത്രത്തിലെ അന്തിത്തിരിയനാണ്.പരേതരായ കേളപ്പന്‍ കാര്‍ന്നോരുടേയും പാട്ടിയമ്മയുടേയും മകനാണ്. ഭാര്യ:വനജ.മക്കള്‍:മനോജ്(കംപ്യൂട്ടര്‍ എഞ്ചിനീയര്‍, അമേരിക്ക),വിനോദ്(വെങ്കലശില്പി). മരുമക്കള്‍:പ്രിയ, റീജ. സഹോദരങ്ങള്‍: ലക്ഷ്മണന്‍, നാരായണന്‍, കാര്‍ത്യായണി,യശോദ, പത്മിനി, പരേതയായ സരോജിനി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: