250 കിലോ പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ.

0

കാസറഗോഡ്:കാറിൽ കടത്തുകയായിരുന്ന 250 കിലോനിരോധിത പുകയില ഉല്പന്നങ്ങളുമായി മൊത്ത വിതരണക്കാരൻ പിടിയിൽ.മഞ്ചേശ്വരം ഹേരൂർ സ്വദേശി മുഹമ്മദ് ഹനീഫ (36)യെയാണ്
എക്സൈസ് സർക്കിൾ ഇൻസ്പക്ടർ കെ.കെ ഷിജിൽ കുമാറും സംഘവും പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ കെ.എൽ. 14. പി. 6692 നമ്പർ നാനോ കാറിൽ കടത്തുകയായിരുന്ന 250 കിലോ പുകയില ഉൽപ്പന്നങ്ങങ്ങളുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്.
വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പക്ടർ പ്രമോദ് എം.പി.,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.ജെ, പ്രിവൻ്റീവ്ഓഫീസർ ജെയിംസ് ഏബ്രഹാം കുര്യോ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ.സി,ശൈലേഷ്കുമാർ.പി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading