ധാര്‍മികബോധത്തിലൂന്നിയ ഭൗതിക വിദ്യാഭ്യാസം കാലഘട്ടത്തിൻറെ ആവശ്യം: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കണ്ണാടിപ്പറമ്പ്: ധാര്‍മിക ബോധത്തിലൂന്നിയ ഭൗതിക വിദ്യാഭ്യാസമാണ് കാലഘട്ടത്തിൻറെ ആവശ്യമെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.

കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജില്‍ പുതുതായി നിര്‍മിച്ച സെക്കണ്ടഡറി ബ്ലോക്ക് ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംസമൂഹം നേരിടുന്ന സകല പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരം സമന്വയ വിദ്യാഭ്യാസമാണെന്നും ദാറുല്‍ ഹുദയും അതിന്റെ സഹസ്ഥാപനങ്ങളും അത്തരമൊരു മഹത്തായ പാഠ്യപദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനായി. സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്കും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്കും പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ ആദ്യവാചകം ചൊല്ലിക്കൊടുത്തു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കോയ്യോട് പ്രാര്‍ഥന നടത്തി. യു.ശാഫി ഹാജി ചെമ്മാട്, സയ്യിദ് അലി ബാഅലവി തങ്ങൾ, ബശീര്‍ നദ്‌വി, പ്രൊഫ. മുഹമ്മദ്, മണിയപ്പളളി അബൂട്ടി ഹാജി സംസാരിച്ചു.

അഡ്വ: കരീം ചേലേരി, മൊയ്തീന്‍ ഹാജി കമ്പില്‍, ഒ.മുഹമ്മദ് അസ്‌ലം, മൊയ്തു മൗലവി മക്കിയാട്, മൊയ്തു ഹാജി ചക്കരക്കല്‍, ജമാല്‍ പി. പി കമ്പില്‍, അനസ് ഹുദവി, അന്‍വര്‍ ഹുദവി പുല്ലൂര്‍, കെ.ടി മുഹമ്മദ് കുഞ്ഞി ഹാജി, സിദ്ദീഖ് പുല്ലൂപ്പി, സിദ്ദീഖ് ഹാജി ചെറുമുക്ക്, സക്കരിയ മാണിയൂര്‍, കെ.ടി ശറഫുദ്ദീന്‍, കമാലുദ്ദീന്‍ ഹുദവി, അബ്ദുൽ അസീസ് ബാഖവി, സയ്യിദ് ജുനൈദ് ഹുദവി തളിപ്പറമ്പ്, ഹാഫിള് അബ്ദുല്ല ഫൈസി, മമ്മു ഹാജി കമ്പില്‍, ഷാജി പാട്ടയം, ഹസ്‌നവി യഹ്‌യ ഹുദവി സംബന്ധിച്ചു.

മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് ഹാള്‍ സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍മശ്ഹൂറും സ്മാര്‍ട്ട് ക്ലാസ്‌റൂം വി. കെ അബ്ദുല്‍ ഖാദര്‍ മൗലവിയും ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.

%d bloggers like this: