സെന്റോഫ് ലളിതമാക്കി വിദ്യാർത്ഥികൾ മാതൃകയായി ……

കണ്ണൂർ: കലാലയത്തോട് വിട പറയുമ്പോൾ സെന്റോ ഫ് സങ്കടിപ്പിക്കുക എന്നത് വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരവും അത്‌ ജീവിതത്തിൽ എന്നെന്നും മറക്കാൻ പറ്റാത്ത ഒരനുഭവമാണ്. പ്രത്യേകിച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്. ഇന്നത്തെ കാലത്ത് സെന്റോഫ് എന്നത് മുഖത്ത് ഛായം പൂശലും വസ്ത്രത്തിൽ എഴുതലും തുടങ്ങിയ കോപ്രായങ്ങൾ കാണിക്കുന്ന ഒരവസ്ഥയിലേക്ക് മാറിയിരിക്കുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം മാറി വേറിട്ടൊരു പ്രവർത്തനം കൊണ്ട് മാതൃകയാവുകയാണ് എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. സാധാരണ ഈ വിദ്യാലയത്തിൽ പത്താം തരം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾകളെ ഏകോപിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിൽ അധ്യാപകരുടെ നേതൃത്വത്തിലാണ് സെന്റോഫ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഈ വർഷം അതാത് ക്ലാസുകളിൽ പ്രത്യേകം പ്രത്യേകമായി വ്യത്യസ്ഥ പരിപാടികളോടെയാണ് സെന്റോഫ് നടത്തിയത്. കുട്ടികൾ തന്നെ ക്ലാസുകളിൽ ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ കേക്കുകൾ മുറിച്ചും മധുര പലഹാരങ്ങൾ നൽകിയും പ്രസംഗിച്ചും പാട്ടുപാടിയുമാണ് ഈ ദിനം ആഘോഷിച്ചത്.എന്നാൽ പ്രസ്തുത സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ സെന്റോഫിലെ പണ ചിലവ് ലളിതമാക്കുകയും ഇതിനായ് സ്വരൂപിച്ച സംഖ്യയിലെ ഒരു ഭാഗം എളയാവൂർ സി.എച്ച്.സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണ ചിലവിലേക്ക് നൽകിയുമാണ് മാതൃകയായത്.നേരത്തെ ഈ ക്ലാസിലെ ക്ലാസ് അധ്യാപകനായ മുസ്തഫ മാസ്റ്ററോടൊപ്പം കുട്ടികൾ സാന്ത്വന കേന്ദ്രം സന്ദർശിച്ചിരുന്നു. പിന്നീട് പലപ്പോഴായി സാന്ത്വന കേന്ദ്രം സന്ദർശിക്കൽ കുട്ടികൾ പതിവാക്കിയിരുന്നു. ഇവിടത്തെ അന്തേവാസികളുടെ ഇഷ്ട തോഴന്മാരാകാനും കുട്ടികൾക്ക് ഇതിനകം സാധിച്ചിരുന്നു. പ്രസ്തുത സ്കൂളിൽ നിന്നും പത്താം തരം കഴിഞ്ഞു പോകുന്ന ഇവർക്ക് ഈ അവസരത്തിലും സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികളെ മറക്കാൻ കഴിഞ്ഞില്ല. വാദ്യാർത്ഥികൾ സ്വരൂപിച്ച സംഖ്യ സ്കൂൾ പ്രധാന അധ്യാപകൻ പി.പി.സുബൈറിൽ നിന്നും സി.എച്ച്.സെന്റർ ജനറൽ സിക്രട്ടറി കെ.എം.ഷംസുദ്ദീൻ ഏറ്റുവാങ്ങി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി.സി.അബ്ദുൾ റസാഖ്, സ്റ്റാഫ് സിക്രട്ടറി കെ.എം.കൃഷ്ണകുമാർ മാസ്റ്റർ, കെ.പ്രവീൺ മാസ്റ്റർ, സി.എച്ച്.സെന്റർ ചെയർമാൻ സി.എച്ച്.മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥികളായ അഫ്രീദ്, ഫാദിൽ, അമീൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: