ഇരിട്ടി നഗരസഭാ പരിധിയിലെ അനധികൃത ബോർഡുകളും ബാനറുകളും 7 നകം നീക്കണം

0

ഇരിട്ടി: നഗരസഭയില്‍നിന്നും ചട്ടപ്രകാരം അനുമതി വാങ്ങാതെ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, ഫ്ളക്സുകള്‍, കമാനങ്ങള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനതല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 7 ന് ശനിയാഴ്ചക്കുള്ളിൽ ഇവ നീക്കം ചെയ്യണം. നീക്കം ചെയ്യാത്തവ നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതാണെന്നും, കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നിയമനടപടികള്‍ സ്വീകരിക്കുന്നത്തിനും യോഗം തീരുമാനിച്ചതായും നഗരസഭാ സിക്രട്ടറി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d