17 -കാരനെ മദ്യം നൽകി പീഡിപ്പിച്ച 54 – കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

മയ്യില്‍: പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കിയെന്ന കേസില്‍ വിമുക്ത ഭടനായ മധ്യവയസ്‌കന്‍ പിടിയില്‍. മയ്യില്‍ വേളം സ്വദേശി ഊരാട പൊടിക്കുണ്ട് ഹൗസില്‍ കൃഷ്ണ(54)നെയാണ് പോക്‌സോ നിയമപ്രകാരം മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍  മനോജ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ മദ്യം നല്‍കി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെ മദ്യ ലഹരിയിലായിരുന്ന പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇരയുടെ മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിയെ പോലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: