അപകടത്തെ മാടി വിളിച്ച് കക്കാട് – പള്ളിപ്രം റോഡ്

കക്കാട് :- പളളിപ്രം മുണ്ടയാട് ബൈപ്പാസിൽ കക്കാട് പള്ളിപ്രം റോഡിൽ അപകടം പതിയിരിക്കുന്നു. നിരവധി വാഹനങ്ങൾ ചീറി പാഞ്ഞ് പോകുന്ന ഈ റോഡിലെ കലുങ്ക് കഴിഞ്ഞ വർഷം കാറിടിച്ചു പുഴയിലേക്ക് വീഴുകയാണ് ഉണ്ടായത് , പല പ്രദേങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കക്കാട് പള്ളിപ്രം റോഡ് വഴിയാണ് , മുണ്ടയാട്, മട്ടന്നൂർ എയർ പോട്ട് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ ഉപയോഗിച്ച് വരുന്നത്. കക്കാട് അമൃതാ വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലാണ് ഈ ചിത്രത്തിൽ കാണുന്ന കാഴ്ച . നിരവധി തവണ അധികാരികളെ അറിയിച്ചുവെങ്കിലും അവർ കൈ മലർത്തുകയാണ്. ഇപ്പോൾ മുള കൊണ്ട് കെട്ടിയാണ് അപായ സൂചന നൽകുന്നത്. കാലവർഷം ശക്തി പ്രാപിച്ചാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും, വലിയ അപകടം സംഭവിക്കുന്നതിന്ന് മുൻപേ കപ്പാലത്തിന് കൈ വരി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: